A project of See Positive — registered charitable society, since 2007

Vayalar Sukumaran

Vayalar Sukumaran (G. Sukumaran), born in 1923 near Ambalappuzha, became a pioneer of Kerala's coir industry, introducing among the first husk-beating machines to mechanize coir production at Vayalar. A committed communist who took part in the historic Punnapra-Vayalar struggle and endured imprisonment as a political prisoner, he went on to build the Vayalar Flex coir export business, trading with Italy, Cyprus, Greece and Iran.

01Intro

നിരന്തര പരിശ്രമത്തിലൂടെ കയർ കയറ്റുമതി മേഖലയിൽ സ്വന്തമായ ഒരു സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു വയലാർ സുകുമാരൻ. വളരെ ചെറിയ തടുക്കു തറകൾ ആരംഭിച്ച് കയർ ഉൽപാദനമേഖലയിൽ യന്ത്രവൽക്കരണം നടത്തി പ്രശസ്തനായി. വയലാറിന്‍റെ ഇതിഹാസ സമരചരിത്രത്തിൽ ജയിൽവാസമുൾപ്പെടെ ത്യാഗ പൂർണ്ണമായ പ്രവർത്തനം കാഴ്ചവച്ച് പങ്കാളിയായി. തൊഴിലാളികൾക്കൊപ്പം അവരിൽ ഒരാളായി പ്രവർത്തിച്ച് കയർ വ്യവസായ മേഖലയിൽ തന്‍റെതായ വ്യക്തി മുദ്രപതിപ്പിച്ച ജി.സുകുമാരൻ, കഠിനമായ അദ്ധ്വാനത്തിലൂടെ വിജയം നേടുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാണ്.

02Biography

ജനനം

അമ്പലപ്പുഴയ്ക്കു സമീപമുള്ള കരുമാടി എന്ന ഗ്രാമത്തിൽ വാഴപ്പ റമ്പു തറവാട്ടിലാണ് ജനനം. ഗോവിന്ദന്‍റെയും ആറ്‌ മക്കളിൽ ഒരാളായി ഗോവിന്ദൻ കാളിയുടേയും ആറു മക്കളിൽ ഒരാളായി 1923 നവമ്പർ 30 ന് ജനിച്ചു . പരമേശ്വരൻ , ആനന്ദൻ എന്നീ സഹോദരന്മാരും ഭാരതി ,ദേവകി , പൊന്നമ്മ , എന്നിവർ സഹോദരിമാരും .

വിദ്യാഭ്യാസം

കരുമാടി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത്. സഹോദരി ദേവകിയെ വയലാറി ലെ എം.കെ. കൃഷ്ണനാണ് വിവാഹം കഴിച്ചത് .കാലക്രമേണ ജി.സുകുമാരനും വയലാറി ലെത്തി സഹോദരിയോടൊപ്പം താമസം തുടങ്ങി. ചേർത്തല ഗവ :ഹൈസ്കൂളിൽ പഠനം ആരംഭിച്ചു. തുടർന്ന് ആലപ്പുഴ എസ്.ഡി .കോളേജിൽ ഉപരി പഠനം നടത്തി.

പൊതുപ്രവർത്തനം

പഠനത്തിനോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും തുടങ്ങി. കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകനായി നാട്ടിലും, കോളേജിലും പ്രവർത്തിച്ചു . കലാലയ രാഷ്ട്രീയത്തിൽ വളരെ പെട്ടെന്ന് ശ്രദ്ധേയനായി. എസ്.ഡി.കോളേജിൽ ബികോമിന് പഠിക്കുമ്പോഴാണ് വയലാർ സമരം നടന്നത് . സമരസേനാനികൾക്കൊപ്പം പ്രവർത്തിച്ചു അവർക്ക് ആവേശം പകർന്നു കൊടുത്തു. രാഷ്ട്രീയ തടവുകാരനായി ജയിൽ വാസം അനുഭവിച്ചതോടെ വിദ്യാഭ്യാസം മുടങ്ങി. തുടർന്ന് അളിയന്‍റെ കയർ വ്യവസായത്തിലേക്ക് ശ്രദ്ധതിരിച്ചു. കെ.ആർ.ഗൗരിയമ്മ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വിട്ടു ജെ.എസ്.എസ്. രൂപീകരിച്ചപ്പോൾ ജി.സുകുമാരനും ജെ.എസ്.എസ്.ൽ ചേരുകയും ആലപ്പുഴയിൽ ജെ.എസ്.എസ്.ന് ഓഫീസ് സ്ഥാപിച്ചു കൊടുക്കുകയും ചെയ്തു.

വ്യവസായരംഗം

സഹോദരി ദേവകിയുടെ ഭർത്താവ് എം.കെ.കൃഷ്ണൻ ചെറിയ തോതിൽ കയർ തറകൾ നടത്തിയിരുന്നു. ജി.സുകുമാരൻ അളിയനോടൊപ്പം നിന്നു ആ മേഖല വികസിപ്പിച്ചു. പരമാവധി തൊണ്ടു ശേഖരണം നടത്തി. വയലാറിൽ ആദ്യമായി തൊണ്ടു തല്ലുന്ന മെഷ്യൻ സ്ഥാപിച്ചു. നിരവധി പേർക്കു തൊഴിൽ കൊടുക്കുവാൻ സാധിച്ചു. വ്യവസായം തഴച്ചുവളർന്നു. രാഷ്ട്രീയത്തിൽ പ്രശസ്തനായ ശ്രീ.വയലാർ രവി, എം.കെ.കൃഷ്ണൻ ദേവകി ദമ്പതികളുടെ മകനാണ്.

അന്ന് കയർ വ്യവസായത്തിന്‍റെ കുത്തക ആലപ്പുഴ നഗരത്തിനായിരുന്നു. കയറ്റുമതി സ്ഥാപനങ്ങൾ ആലപ്പുഴ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ജി.സുകുമാരനും ആലപ്പുഴയിൽ വഴിച്ചേരി പാലത്തിനടുത്ത് ഒരു കയർ കമ്പനി ആരംഭിച്ചു. പിൽക്കാലത്ത് അത് കയർ ഫ്ലെക്സ് എന്ന കയറ്റുമതി സ്ഥാപനമായി രൂപാന്തരപെട്ടു. ജോളി ഷിയറിംഗ് എന്ന പേരിൽ ഒരു ഫാക്ടറിയും ആലപ്പുഴയിൽ നടത്തി. ആലപ്പുഴയിൽ നിന്നും കയറ്റുമതി സ്ഥാപനം പിന്നീട് പട്ടണക്കാട്ടേയ്ക്കു മാറ്റി . അതിനിടെ തീപ്പെട്ടി വ്യവസായത്തിൽ വ്യാപൃതനായെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.

ബിസിനസ്സിനായി വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇറ്റലി, സൈപ്രസ്സ്,ഗ്രീസ്സ് തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചു. ഇറാനിൽ കയർ ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്.

വിവാഹം,കുടുംബജീവിതം

1964 ൽ വിവാഹിതനായി കെ.ആർ.ഗൗരിയമ്മയുടെ സഹോദരൻ കെ.ആർ.രാഘവന്‍റെ മകൾ ശാന്താദേവിയായിരുന്നു ഭാര്യ. ജോയി, ജോളി, ജ്യോതി, ഇവർ മക്കൾ.

വയലാറിലെ കുടുംബ സ്ഥലം ലക്ഷം വീടിനു നൽകിയാണ്‌ പട്ടണക്കാട്ടേയ്ക്ക് താമസം മാറിയത്. വയലാറിലെ ലക്ഷംവീട് കോളനി ജോയ് ഭവൻ കോളനി എന്നാണ് ഇപ്പോൾഅറിയപ്പെടുന്നത്.

സുകുമാരന്‍റെ മകൻ എസ്.ജോയി : പട്ടണക്കാട്ട് ഹൈസ്കൂളിലും,ചേർത്തല സെൻറ് :മൈക്കിൾസില്‍ നിന്നും പ്രീഡിഗ്രിയും, ചേർത്തല എസ്.എൻ. കോളേജില്‍ ബി.എ.യും,ആലപ്പുഴ കൽപ്പനയിൽ എം.എ.യും കഴിഞ്ഞു 1983 ല്‍ ബിസിനസ്സ്കാരനായി.

അച്ഛന്‍റെ പാത പിന്തുടർന്ന് കയര്‍ ഫ്ലെ ക്സ്‌ എന്ന സ്ഥാപനം പുരോഗമിപ്പിച്ചു. അതോടൊപ്പം ഗോപാലകൃഷ്ണൻ നായരു മായി ചേർന്ന് വില്ലകള്‍ നിർമ്മിച്ചു നൽകുന്ന ജി.ജെ. പ്രോപ്പർടീസ് എന്ന പ്രസ്ഥാനത്തിന് രൂപം നല്കി. അതിന്‍റെ വിജയത്തെ തുടർന്ന് ജി.ജെ.ലാവൻഡര്‍ എന്ന പേരില്‍ ഫ്ലാറ്റ് സമുച്ചയം ചേർത്തലയില്‍ ആരംഭിക്കുകയുണ്ടായി.

പട്ടണക്കാട് പ്രശസ്തമായ നിലയില്‍ പ്രവർത്തിക്കുന്ന സീ പോസിറ്റീവിന്‍റെ സ്ഥാപക ചെയർ മാന്‍ എസ്.ജോയിയാണ്. 1989 ല്‍ വിവാഹം കഴിച്ചു, പ്രീതയാണ് ഭാര്യ. അച്ഛനോടൊപ്പം ബിസ്സിനസ്സ് പഠിക്കുന്ന പാർവ്വതി മകളും, ബി.ബി.എ. വിദ്യാർത്ഥി യായ ഗോവിന്ദ് മകനുമാണ് . വൈവിധ്യമാർന്ന ഉല്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തിലും ശ്രദ്ധേയനാണ് ജോയി.

സഹോദരി ജോളി, പി.ഡബ്ലിയു.ഡി കോട്രാക്ടറായ ശാന്തകുമാറിന്‍റെ ഭാര്യയാണ്. ചേർത്തലയില്‍ താമസിക്കുന്നു. കാനഡയില്‍ പഠിക്കുന്ന അശ്വതിയാണ് മകള്‍.

മറ്റൊരു സഹോദരി ജ്യോതി കാക്കനാടാണ്‌ താമസം. അയർലണ്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ.രാജു.വി.കടമാട്ട് ആണ് ഭർത്താവ്. വിദ്യാർത്ഥി കളായ കാർത്തിക്, കാർത്തിക എന്നിവർ മക്കളും.

പ്രത്യേക വ്യക്തിത്വം

ലാളിത്യമായിരുന്നു ജി.സുകുമാരന്‍റെ മുഖമുദ്ര. ഒഴിവ് സമയങ്ങളില്‍ വിനോദത്തിനായി തൊഴിലാളികളെയും മറ്റു സാധാരണക്കാരായ സുഹൃത്തുക്കളെയും ഒപ്പം കൂട്ടുമായിരുന്നു. അവരോടൊത്ത് ആഹ്ലാദിക്കുവാന്‍ സമയം കണ്ടെത്തിയിരുന്നു. തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ വിശ്വാസിയായിരുന്നു അദ്ദേഹം ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പ്രാവർത്തികമാക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു .

മരണം

2006 - ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച ജി.സുകുമാരന്‍ നിര്യാതനായി. ലക്ഷ്യ ബോധത്തോടെ സ്ഥിര പരിശ്രമം നടത്തിയാല്‍ ജീവിതത്തില്‍ വിജയം നേടാം എന്ന തത്വം സ്വന്തം ജീവിതത്തില്‍ പകർത്തി ക്കൊണ്ട് അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയായി.സുകുമാരന്‍റെ മകൻ എസ്.ജോയി : പട്ടണക്കാട്ട് ഹൈസ്കൂളിലും,ചേർത്തല സെൻറ് :മൈക്കിൾസില്‍ നിന്നും പ്രീഡിഗ്രിയും, ചേർത്തല എസ്.എൻ. കോളേജില്‍ ബി.എ.യും,ആലപ്പുഴ കൽപ്പനയിൽ എം.എ.യും കഴിഞ്ഞു 1983 ല്‍ ബിസിനസ്സ്കാരനായി.