
V.A. Gopalan Nair
Gandhian freedom fighter & cooperative pioneer
C.K. Chandrappan (1935–2012) was a veteran Kerala communist leader, the third son of Vayalar Stalin (C.K. Kumarapanicker), who himself led the historic Punnapra-Vayalar workers' uprising. As a young student activist he took part in the 1956 Goa liberation march, and went on to become General Secretary of the Youth Federation, an All India president of AISF and AYSF, and a three-time Lok Sabha MP from Thalassery, Kannur and Thrissur.

നിഷ്‌കളങ്കം എന്ന പദം ഏതെങ്കിലും രാഷ്‌ട്രീയനാമത്തോട് തീര്‍ത്തും യോജിക്കുന്നു എന്നാണെങ്കില്‍ അത് പ്രശസ്‌ത കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ.ച്രന്ദപ്പന്‍റെ പേരിനോടാണ്. ആശയ സ്ഥൈര്യം, പ്രത്യയ ശാസ്‌ത്രങ്ങളോടുളള പ്രതിബദ്ധത, പൊതുജീവിതത്തിലെ സത്യസന്ധത ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ഗുണഗണങ്ങള്‍ പറയാനാകും ഈ സഖാവിനെക്കുറിച്ച്. ചരിത്രത്തില്‍ ദീര്‍ഘ കാലത്തേയ്ക്ക് രേഖപെടുത്തേണ്ട രജത രേഖയാണ് അദ്ദേഹത്തിന്‍റെ വ്യക്തിജീവിതം.
വയലാര്‍ സ്റ്റാലിന്‍, സി.കെ.കുമാരപ്പണിക്കരുടെ പുത്രന്‍, തീരെ പയ്യനായിരിക്കുമ്പോള്‍ ഗോവാ വിമോചനപോരാട്ടത്തില്‍ പങ്കെടുത്ത സമരസഖാവ്, വെടിയേറ്റുവീണപ്പോഴും തീയുണ്ടകളെ കൂസാതെ മുന്നേറിയ ധീരന്‍, കേരളത്തിലെ വിപ്ലവ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ തേരാളിയായ പോരാളി.
ഓര്‍മ്മയില്‍ ഒരു സൗവര്‍ണ്ണ പരാഗമാവുക, മനസ്സില്‍ ഒരു അനശ്വര ദീപ ഗോപുരമാകുക, പ്രത്യയ ശാസ്‌ത്രത്തില്‍ ഒരടയാളമാവുക, ഒരു ചെമ്പനിനീര്‍ പൂവിന്‍റെ ചിരിയും സമ്മാനിച്ച് അനന്തതയിലേയ്ക്ക് ഒരു ചരിത്രമായി വിടചാല്ലുക, ഇതെല്ലാം ചാലിച്ചെടുത്ത ഒരു മനുഷ്യ ജന്മമാണ് സി.കെ.ച്രന്ദപ്പന്.
വയലാര്‍ രക്തസാക്ഷി മണ്‌ഡപത്തിനടുത്തുളള കൂന്തിരിശ്ശേരില്‍ എന്ന നാലുകെട്ടില്‍ 1935 നവംമ്പര്‍ 10 നാണ് ജനിച്ചത്. കുമാര പണിക്കരുടെ അഞ്ചുമക്കളില്‍ മൂന്നാമനാണ് ചന്ദ്രപ്പന്‍. വയലാറില്‍ നോക്കെത്താ ദൂരത്ത് പരന്ന തെങ്ങിന്‍ പുരയിടത്തിലായിരുന്നു കൂന്തിരിശ്ശേരില്‍ എന്ന നാലുകെട്ട്. ചീരപ്പന്‍ ചിറ വീതം വച്ചപ്പോള്‍ കിട്ടിയ വയല്‍ കോട്ടയത്തുണ്ടായിരുന്നു. വന്‍ ജന്മി കുടുംബം.അച്ഛന്‍ സി.കെ.കുമാരപ്പണിക്കര്‍ കമ്മ്യൂണിസ്റ്റായി വയലാര്‍ പോരാട്ടം നയിച്ച് വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്നു. വൈക്കം സത്യാഗ്രഹം കഴിഞ്ഞകാലഘട്ടമായിരുന്നു അന്ന്. എങ്കിലും അസമത്വം വിളയാടിയിരുന്നു. തൊഴിലാളികള്‍ക്ക് സംഘടിക്കണമെങ്കില്‍ സ്ഥലത്തെ പ്രധാനിയുടെ പിന്തുണവേണം. ഇല്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനത്തിലൂടെ അടിച്ചമര്‍ത്തും. പ്രമുഖ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സി.ജി.സദാശിവനുമായി കുടുംബ ബന്ധമുണ്ടായിരുന്നു. സി.ജി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിലേയ്‌ക്ക് വരുകയും കമ്മ്യൂണിസത്തിലേയ്‌ക്ക് ആകര്‍ഷിക്കപ്പെടുകയുമായിരുന്നു. സി.ജിയുമായിട്ടുളള സൗഹൃദം കുമാരപ്പണിക്കരെ കമ്മ്യൂണിസ്റ്റ് കാരനാക്കുകയാണുണ്ടായത്. അങ്ങനെ തൊഴിലാളി നേതാവും കയര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്‍റുമായി. ഈ യൂണിയനുകളാണ് വയലാര്‍ സമരത്തിന്‍റെ മുന്നണി പോരാളികളായി മാറിയത്.

സി.കെ.ച്രന്ദപ്പന് 10 വയസ്സുളളപ്പോഴാണ് വയലാര്‍വെടിവെയ്‌പ്പ് നടന്നത്. 1946 ഒക്‌ടോബര്‍ 27ന്. അന്ന് വയലാര്‍ ഒരു ദ്വീപാണ്. ജന്മിമാരുടെ ചൂഷണവും, പോലീസിന്‍റെ മര്‍ദ്ദനവും തൊഴിലാളികള്‍ക്ക് പേടിസ്വപ്‌നമായിരുന്നു. വയലാറില്‍ തൊഴിലാളി ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയായിരുന്നു തൊഴിലാളികള്‍ സുരക്ഷിതരായികഴിഞ്ഞിരുന്നത്. 1936 ല്‍ ചേര്‍ത്തല കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് സി.കെ.ച്രന്ദപ്പന്‍റെ പിതാവ്‌കുമാരപ്പണിക്കരായിരുന്നു. അന്ന് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ രംഗങ്ങളുണ്ടായിരുന്നു. സി.കേശവ… (unchanged)
വയലാര്‍ വെടിവെയ്‌പിന് രണ്ടാഴ്‌ച മുന്‍പ് കുമാരപ്പണിക്കര്‍ചന്ദ്രപ്പനേയും സഹോദരങ്ങളെയും അമ്മയേയും തൃപ്പൂണിത്തുറയിലെ അമ്മവീട്ടിലേയ്‌ക്ക് മാറ്റി. തൃപ്പൂണിത്തുറ കൊച്ചി സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നതിനാല്‍ സുരക്ഷിതമായിരുന്നു. തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ്‌കാരുടെ പ്രധാന ഒളിസങ്കേതം കൂടിയായിരുന്നു അത്.തൊഴിലാളി ക്യാമ്പുകളില്‍ പട്ടാളത്തെ നേരിടാനുളള യുദ്ധസന്നാഹ മൊന്നുമുണ്ടായിരുന്നില്ല. വാരിക്കുന്തം കൊണ്ട് പട്ടാളത്തെ നേരിടുകയല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നുമില്ല. പുരുഷന്മാര്‍ സ്വന്തം വീട്ടില്‍ താമസിച്ചാല്‍ പോലീസ് കയറി സ്‌ത്രീകളെ ഭീഷണിപ്പെടുത്തും. പുരുഷന്മാര്‍ പുറത്തിറങ്ങിയാല്‍ ജന്മിമാരുടെ ഗുണ്ടകള്‍ തല്ലും. അങ്ങനെ ജീവിതം ഭീഷണിയിലായ ഘട്ടത്തിലാണ് തൊഴിലാളി ക്യാമ്പുകളില്‍ അഭയം തേടിയത്.വയലാറില്‍ ‘അഞ്ചുരൂപ പോലീസ്’ എന്തു തോന്ന്യവാസവും കാണിക്കുന്ന കാലമായിരുന്നു അത്. അഞ്ചുരൂപ പോലീസിനോടുളള പ്രതികാരം വീട്ടാനായി നടത്തിയരാമന്‍റെ കൊലപാതകമാണ് സമരത്തിലേയ്‌ക്കും വെടിവെയ്‌പിലേയ്‌ക്കുംനയിച്ചത്. കട്ടിയാട്ട് ശിവരാമപണിക്കര്‍ എന്ന ജന്മിയുടെ വീട്ടുമുറ്റത്തെ തെങ്ങില്‍തൊഴിലാളികളെ കെട്ടിയിട്ട് പൈശാചികമായി മര്‍ദ്ദിക്കുവാന്‍ നേതൃത്വം കൊടുത്തത് രാമനായിരുന്നു. ശിവരാമ പണിക്കരുടെതു പോലെ മര്‍ദ്ദക ജന്മി കുടുംബങ്ങള്‍ അവിടെ ഉണ്ടായിരുന്നു. കര്‍ഷക പ്രസ്ഥാനവുംതൊഴിലാളി പ്രസ്ഥാനവുമൊക്കെ ശക്തമായതോടെ ജന്മിമാരുടെ ഭീഷണി ഏശാതപോയി. ആ ചെറുത്ത് നില്‍പിന് മുന്നിട്ടുനിന്ന തൊഴിലാളികളെയാണ് തെങ്ങില്‍ പിടിച്ച് കെട്ടിയിട്ട്‌ഇഞ്ചിഞ്ചായിചതച്ചത്. അതിനുളള തിരിച്ചടിയായാണ് രാമനെ ആക്രമിച്ചത്. രാമന്‍കൊല്ലപ്പെട്ടു. അതോടെ പ്രദേശത്ത് സംഘര്‍ഷം മുറുകി. ജന്മിമാരും ഗുണ്ടകളുംഒന്നായി ഭീകരാവസ്ഥയിലേക്ക് പ്രദേശത്തെ നയിച്ചപ്പോഴാണ് രക്ഷാസങ്കേതമെന്നനിലയില്‍ തൊഴിലാളിക്യാമ്പുകള്‍ ഉണ്ടായത്. ഈ ക്യാമ്പുകളെ യുദ്ധസന്നാഹമായികരുതി ജന്മിമാര്‍ പട്ടാളത്തെ വിളിച്ച് ആക്രമിക്കുന്ന നിലയിലേയ്‌ക്ക് തളളിവിടുകയായിരുന്നു.
ഇന്ന് സങ്കല്‍പ്പിക്കുവാന്‍ പോലും പറ്റാത്ത ക്രൂരമായ മര്‍ദ്ദനങ്ങളാണ്‌അന്ന് ജന്മിമാര്‍ നടപ്പിലാക്കിയത്. തന്‍റെ ഇംഗിതത്തിനു വഴങ്ങാത്ത ഒരുസ്‌ത്രീയെ കഴുത്തറ്റം മണ്ണിട്ട് മൂടി നിര്‍ത്തി ദീന വിലാപം ആസ്വദിച്ച ജന്മിയുടെ കഥ കെ.സി.ജോര്‍ജ്ജ് ആത്മ കഥയില്‍ പറയുന്നുണ്ട്. ആ സ്‌ത്രീ മണ്ണില്‍ നിന്നുതന്നെ അതിദാരുണമായി മരിച്ചു. പില്‍ക്കാലത്ത് ആ സ്‌ത്രീമരിച്ച സമയമാകുമ്പോള്‍ ജന്മിക്ക് ഭ്രാന്തിളകുമായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞ കഥയും അദ്ദേഹം വിവരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളോടുളള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു തൊഴിലാളിക്യാമ്പും തുടര്‍ സംഭവങ്ങളും. വയലാര്‍ ആക്ഷന്‍റെ വിശദാംശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ല അതു വലിയൊരുനഷ്‌ടമായി. എത്രപേര്‍ മരിച്ചു, എത്രപേര്‍ക്കു പരിക്കേറ്റു എന്നൊന്നു പാര്‍ട്ടിക്ക് രേഖയില്ല. അതുകൊണ്ട് തന്നെ വയലാര്‍ പ്രക്ഷോഭം സ്വതന്ത്ര സമരത്തിന്‍റെ ഭാഗമായി അംഗീകരിച്ച് പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സി.പി.ഐ. ജനറല്‍ സെക്രട്ടറി ഇന്ദ്രജിത്ത് ഗുപ്‌ത തീരുമാനിച്ചപ്പോള്‍ അര്‍ഹതപ്പെട്ടതാര് എന്ന ചോദ്യവുമുയര്‍ന്നു. വയലാറില്‍ രക്തസാക്ഷിയായവരെല്ലാം വയലാറുകാരല്ല. കാരണം ക്യാമ്പ് സുരക്ഷിതതാവളമെന്നു കരുതി ചേര്‍ത്തല താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ വന്നു താമസിച്ചിരുന്നു.സി.കെ.കുമാരപ്പണിക്കരെക്കുറിച്ച് സി.ജി.സദാശിവന്‍ എഴുതിയ പ്രഭാത് ബുക്ക്‌ഹൗസ് പ്രസിദ്ധീകരിച്ച “മുന്‍പെ നടന്നവര്‍ “ എന്ന കൃതിയില്‍ വയലാര്‍ ആക്ഷനെക്കുറിച്ച് പറയുന്നുണ്ട്.
സമ്പന്നമായ കുടുംബത്തിലെ ഒറ്റയാനായ നായകനായിരുന്നു കുമാരപ്പണിക്കര്‍.പാണാവളളി സി.ജി.സദാശിവന്‍ ആണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടിയിലേയ്‌ക്ക് കൊണ്ടുവന്നത്. അന്ന് തൊഴിലാളികള്‍ക്ക് സംഘടിക്കണമെങ്കില്‍ സ്ഥലത്തെ പ്രമാണിയുടെ പിന്തുണവേണം. സി.ജിയുടെകമ്മ്യൂണിസ്റ്റ് ചിന്തയും സി.ജി.യോടുളള സൗഹൃദവും എല്ലാം ചേര്‍ന്നപ്പോള്‍കുമാരപ്പണിക്കര്‍ തൊഴിലാളികളുടെ നേതാവായി പരിണമിക്കുകയുമായിരുന്നു. 1936 ല്‍ ചേര്‍ത്തല കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്‍റായി. ഈയൂണിയനുകളാണ് വയലാര്‍ സമരത്തിന്‍റെ മുന്നണിപ്പോരാളികളായത്.വയലാര്‍ ആക്ഷന്‍ കഴിഞ്ഞാണ് പട്ടാളത്തിന്‍റെ വലയില്‍ നിന്ന്‌രക്ഷപെട്ടത്.പിന്നീട് ആറുവര്‍ഷം ഒളിവിലായിരുന്നു കുമാരപ്പണിക്കര്‍.കൊച്ചിയിലുംമലബാറിലുമായി ഒളിവു ജീവിതം തുടര്‍ന്നു. വയലാര്‍വെടിവെയ്‌പിനു ശേഷം കുമാരപണിക്കരുടെ വീട് പട്ടാളം ഇടിച്ചു നിരത്തികൊളളചെയ്‌തു. ഗുണ്ടകളെയും നാട്ടുകാരേയും കൂട്ടി പട്ടാളം വിലപിടിപ്പുളളസാധനങ്ങളെല്ലാം കവര്‍ന്നെടുത്തു. വീട്ടുസാധനങ്ങളെല്ലാം നാട്ടുകാരും മറ്റുവിലപിടിപ്പുളളതെല്ലാം പട്ടാളവും കൈക്കലാക്കി. വീട് കണ്ടുകെട്ടിയതായിവാതിലില്‍ മുദ്രവച്ചു. സത്യത്തില്‍ വീട് എന്ന് പറയുവാന്‍ ഒരുസ്‌ട്രെകചര്‍ മാത്രമെ ബാക്കിയുണ്ടായിരുന്നുളളു.
പിന്നീട് നാട്ടുകാര്‍ വീട്ടുസാധനങ്ങളെല്ലാം തിരികെകൊടുക്കുകയുണ്ടായി. ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടശേഷം സി.കെ.കുമാരപ്പണിക്കര്‍ വയലാറില്‍ തന്നെ ഒളിവിലായിരുന്നിട്ടുണ്ട്.സ്വാതന്ത്ര്യം കിട്ടുമ്പോഴും സി.കേശവന്‍ മുഖ്യമന്ത്രി ആയപ്പോഴും ഒളിവില്‍ തന്നെയായിരുന്നു. 1951 ല്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ച്‌കുമാരപ്പണിക്കരും വര്‍ഗ്ഗീസ് വൈദ്യനും അറസ്റ്റിലായി. പിന്നീട് പട്ടംതാണുപിളളയുടെ സര്‍ക്കാര്‍ കേസ് പിന്‍വലിച്ചപ്പോള്‍ ജയില്‍ മോചിതനായി ചേര്‍ത്തലയില്‍ വലിയൊരു സ്വീകരണം നടത്തി. സ്വീകരണത്തില്‍ വച്ച് വീണ്ടും അറസ്റ്റ് ചെയ്‌തു. “ഡറ്റിന്യൂതടവുകാരനായി” ജയിലിലാക്കി.ഡറ്റിന്യൂതടവുകാരനായി പൂജപ്പുരയില്‍ കിടക്കുമ്പോഴാണ് തിരുകൊച്ചി സഭയിലേയ്‌ക്ക് മത്സരിച്ച് ജയിക്കുന്നത്. എ.ജെ.ജോണ്‍ മന്ത്രിസഭയുടെ കാലത്ത് കുമാരപ്പണിക്കര്‍ നിയമസഭാംഗമാണ്. സഭാംഗമായതോടെ ജയില്‍മോചിതനായി. ആ മന്ത്രി സഭ രണ്ടുകൊല്ലത്തോളമേ ഉണ്ടായിരുന്നുളളു.പിന്നീട് സി.കെ.കുമാരപ്പണിക്കര്‍ മത്സരിച്ചില്ല. 1957 ലെ മന്ത്രിസഭവരുമ്പോള്‍ അദ്ദേഹം പക്ഷാഘാതം വന്ന് കിടപ്പിലാണ്. ആ വര്‍ഷം തന്നെമരിച്ചു.

1964 ല്‍ പാര്‍ട്ടി പിളരുമ്പോള്‍ സി.കെ.ചന്ദ്രപ്പന്‍ യൂത്ത് ഫെഡറേഷന്‍റെ ഭാരവാഹിയാണ്. സി.പി.ഐയുടെ നിലപാടാണ് ശരിയെന്ന് ഉറപ്പായി തോന്നിയതുകൊണ്ടാണ് പിളര്‍പ്പിനെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ തുടരാന്‍ കാരണം. പാര്‍ട്ടി പിളരുന്നതിന് മുമ്പ് ഇന്‍റര്‍നാഷണല്‍ കമ്മ്യൂണിസ്റ്റ്‌ലീഗിന്‍റെ രണ്ടു സമ്മേളനങ്ങള്‍ റഷ്യയില്‍ നടന്നിരുന്നു. ഇന്നത്തെ ലോകവുംസാഹചര്യവും സാമൂഹിക ശക്തികളും മാറ്റം വരാനിടയുളള സാഹചര്യങ്ങളും ആസമ്മേളനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൂടി പങ്കെടുത്ത യോഗമായിരുന്നു അത്.അന്നത്തെ ചര്‍ച്ചയുംതീരുമാനവും നിലപാടുകളും ശരിയാണെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്… (unchanged)

ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌ക്കൂള്‍ വിദ്യാഭ്യാസം. വയലാര്‍ രവിയുടെ കൈപിടിച്ചാണ് അക്കാലത്ത് ചേര്‍ത്തല സ്‌ക്കൂളിലേയ്‌ക്ക്‌നടന്ന് പോയിരുന്നത്. രവിയുടെ വീടുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു.എ.കെ. ആന്‍റണിയെ പരിചയപ്പെടുന്നത് കുറെ കൂടി മുതിര്‍ന്ന ക്ലാസിലെത്തിയപ്പോഴാണ്.ചേര്‍ത്തലയില്‍ നിന്ന് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസിലാണ് ഇന്‍റര്‍ മീഡിയറ്റിനു ചേര്‍ന്നത്. ഒ.എന്‍.വിയുടെ ഭാര്യഅന്ന് സഹപാഠിയായിരുന്നു. മരിച്ചുപോയ സാമ്പത്തിക കാര്യ വിദഗ്‌ദന്‍ മാത്യുകുര്യന്‍ അന്ന് വിദ്യാര്‍ത്ഥി നേതാവായിരുന്നു. അക്കാലത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി.കെ.രാമകൃഷ്… (unchanged)
അന്ന് പാര്‍ട്ടി സെക്രട്ടറി അജയഘോഷാണ്. എസ്.എ.ഡാങ്കെ കേന്ദ്രകമ്മിറ്റിഅംഗവും, എ.ഐ.റ്റി.യു.സി. നേതാവുമാണ്. ഡാങ്കെയുടെ നേതൃത്വത്തിലാണ് ഗോവവിമോചന സമിതി രൂപീകരിച്ചത്. ബുദ്ധി ജീവികളും സ്വാതന്ത്യസമര ഭടന്മാരുംഉള്‍പ്പെടുന്നതായിരുന്നു സമിതി. 1956 ആഗസ്റ്റ് 15ന് ഗോവയിലേയ്‌ക്ക് ഒരു ബഹുജനമാര്‍ച്ച് നടത്താന്‍സമിതി ആഹ്വാനം ചെയ്‌തതനുസരിച്ചാണ് സി.കെ.ച്രന്ദ്രപ്പനും മൂന്ന് സുഹൃത്തുക്കളും ബോംബയിലേയ്‌ക്ക് പോകുന്നത്. സി.കെ. അന്ന് എ.ഐ.എസ്.എഫിന്‍റെ സ്റ്റേറ്റ് ജോയിന്‍റ് സെക്രട്ടറിയാണ്. ചിറ്റൂര്‍കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുളളവരായിരുന്നു സുഹൃത്തുകള്‍. തൃശൂരില്‍ വച്ച് അവര്‍ക്ക് വലിയൊരു യാത്രയയപ്പ് നല്‌കി.ബോംബെയില്‍ ട്രെയിനിറങ്ങിയ അവരെ അവിടുത്തെ സഖാക്കള്‍ പൂനെയിലേയ്‌ക്ക് കൊണ്ടുപോയി. പൂനയില്‍ നിന്നാണ് ഗോവയില്‍ എത്തിയത്. ഗോവഅതിര്‍ത്തിയിലുളള സാവത്ത്‌വാടിയില്‍ ആയിരക്കണക്കിന് വാളന്‍റിയര്‍മാര്‍ തമ്പടിച്ചു. ഗോവയില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറുണ്ട്.
രണ്ടു ഭാഗവും ഗോവന്‍ അതിര്‍ത്തി വരുന്ന പ്രദേശത്തുകൂടിയാണ് മാര്‍ച്ച്.ടോള്‍ ഗേറ്റിലെ കെട്ടിടത്തിന് മുകളില്‍ പോര്‍ച്ചുഗീസ് പട്ടാളം നിലയുറപ്പിച്ചിരുന്നു. അവര്‍ ഒരു പ്രകോപനവുമില്ലാതെ നിറയൊഴിച്ച്‌കൊണ്ടിരുന്നു. വെടിയുണ്ടകള്‍കൊണ്ടൊരു മതില്‍ തീര്‍ക്കുന്ന നിലയിലായിരുന്നു. പോര്‍ച്ചുഗീസിന്‍റെ നിലപാടിനെ വെല്ലുവിളിക്കാന്‍ “വെടിയുണ്ട മതില്‍” ലംഘിച്ചേ മതിയാകു. എന്നാല്‍ അത് പ്രതീകാത്മകമാകണം, ജീവന്‍ ബലികഴിക്കാന്‍പാടില്ല. അതായിരുന്നു ഡാങ്കെയുടെ ആഹ്വാനം. സമരക്കാര്‍ ടോള്‍ ഗേറ്റ്‌കടക്കും മുന്‍പെ പട്ടാളം നിറയൊഴിച്ച് തുടങ്ങിയിരുന്നു.40 പേരുളള ആദ്യബാച്ചില്‍ രണ്ടുപേര്‍ വെടിയേറ്റ് കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചു.തുടര്‍ന്ന് ഒരു ബാച്ച്‌കൂടി നീങ്ങിയെങ്കിലും സമിതി യോഗംചേര്‍ന്ന് ഇനി സമരപോരാളികളെ അയക്കേണ്ട എന്നു തീരുമാനിച്ചു. മൂന്നാംബാച്ചിലായിരുന്ന സി.കെ.യും സഹപ്രവര്‍ത്തകരും പോകേണ്ടി വന്നില്ല.പത്ര സമ്മേളനത്തില്‍ ഡാങ്കെ ഇങ്ങനെ നിലപാട് വ്യക്തമാക്കി “പോര്‍ച്ച് ഗീസ് പട്ടാളം മനുഷ്യനെ വെടിവച്ച് വീഴ്‌ത്തുകയാണ്. അവരെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം ഇടപെടേണ്ടി വരും” ആവാക്കുകള്‍ പിന്നീട്‌ചരിത്രമായി. പഞ്ചാബിയായ കര്‍ണല്‍ സിംഗും, മഹാരാഷ്‌ട്രക്കാരന്‍ മധുകര്‍ചൗധരിയുമായിരുന്നു വെടിയേറ്റു മരിച്ച സത്യഗ്രഹികള്‍.ഡാങ്കേ സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും സമരക്കാര്‍ക്ക് അത്‌പെട്ടെന്ന് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. വിമോചന സമിതിക്കാരെശാന്തരാക്കുവാന്‍ ഡാങ്കെ ശ്രമിക്കുമ്പോള്‍ ഒരു ആദിവാസി സ്‌ത്രീ വര്‍ണ്ണപതാക ഉയര്‍ത്തി പിടിച്ച് കൊണ്ട് ടോള്‍ ഗേറ്റിലേയ്‌ക്ക് ഒരോട്ടം.നിര്‍ത്താതെയുളള വെടിയൊച്ചകള്‍ക്കിടയില്‍ അവര്‍ പിടഞ്ഞു വീണു. അവര്‍അപ്പോഴും വിമോചന മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. അവരെ റെഡ്‌ക്രോസിന്‍റെ ആംബുലന്‍സില്‍ ആശുപ്രതിയിലാക്കി. ദേഹമാകെ വെടിയേറ്റെങ്കിലുംഅവര്‍ രക്ഷെപ്പട്ടു. മദ്ധ്യപ്രദേശില്‍ നിന്നുളള സുദ്രസാഗര്‍ ആയിരുന്നു ധീരവനിത. അവര്‍ പിന്നീട് മധ്യപ്രദേശില്‍ നിന്നും പാര്‍ലെമന്‍റ് അംഗമായി.
1964 ല്‍ യൂത്ത് ഫെഡറേഷന്‍റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു സി.കെ. ഡല്‍ഹിയിലെത്തി. എം.എ. പൂര്‍ത്തിയാകാതെ കോളേജില്‍ നിന്നിറങ്ങി നേരെ ഡല്‍ഹിയിലേയ്‌ക്ക് ആയിരുന്നു യാത്ര. അന്ന് ബുലുറോയ് ചൗധരിപാര്‍ലെമന്‍റ് പാര്‍ട്ടി ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെയുളള ഒരനുരാഗമായിരുന്നു ബുലുവുമായുണ്ടായിരുന്നത്. പതിറ്റാണ്ടിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ 1978 ല്‍ അവര്‍ വിവാഹിതരായി.

വിവാഹം ഡല്‍ഹിയിലായിരുന്നു. അജോയ് ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു വിവാഹം. പാര്‍ട്ടി സെക്രട്ടറി സി. രാജേശ്വര റാവു ആയിരുന്നു ഹാരം എടുത്ത് കൊടുത്തത്. സി.കെ. യുടെ വീട്ടില്‍ നിന്നും ആരും പങ്കെടുത്തില്ല. അമ്മ അതിനു മുന്‍പേ ലോകത്തോടു വിട പറഞ്ഞിരുന്നു.ഡാക്കയില്‍ നിന്നും ബംഗാളിലേയ്‌ക്കും, ബംഗാളില്‍ നിന്നും ഡല്‍ഹിയിലേയ്‌ക്കുംകുടിയേറിയ കുടുംബമായിരുന്നു ബുലുറോയ് ചൗധരിയുടേത്.സി.കെ.ച്രന്ദപ്പന് കുട്ടികള്‍ ഇല്ലായിരുന്നു.
സ്ഥാനമാനങ്ങള്‍ :- എ.ഐ.എസ്.എഫ്, എ.വൈ.എസ്.എഫ് എന്നിവയുടെ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്നു. കെ.റ്റി.ഡി.സി, കേരള ഹെഡ് എന്നിവയുടെ ചെയര്‍മാനായിരുന്നു. പ്രഭാത് ബുക്ക് ഹൗസിന്‍റെ മാനേജിംഗ് ഡയറക്‌ടര്‍ ആയിരുന്നു. തലശ്ശേരി, കണ്ണൂര്‍, തൃശൂര്‍ എന്നീ പാര്‍ലെമന്‍റ് മണ്‌ഡലങ്ങളില്‍ നിന്നും മൂന്ന് തവണ ലോക സഭയിലേയ്‌ക്കും ചേര്‍ത്തലയില്‍നിന്നും നിയമ സഭയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു.
‘വിപ്ലവം ഒരു സ്വപ്‌നാടനം അല്ല. വിപ്ലവകാരി ഒരു സ്വപ്‌നാടകനുമല്ല. വിപ്ലവംഇളകി മറിയുന്ന ഒരു കലാപമാണ്. ആ കലാപ പ്രക്രിയയിലെ പടയാളികളുടെ പോര്‍ച്ചട്ട മാര്‍ക്‌സിയന്‍ പ്രത്യയശാസ്‌ത്രം തന്നെയാണ്.’ സി.കെ.യുടെ രാഷ്‌ട്രീയ ദര്‍ശനം ഇതാണ്.പുതിയ കാലഘട്ടത്തില്‍ രാഷ്‌ട്രീയത്തോടൊപ്പം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുംവിലയിരുത്തിയേ വിപ്ലവത്തിന്‍റെ രൂപകല്‍പ്പനയാകാവു. റിയലിസവും, റിയാലിറ്റിയും തമ്മിലുളള വേര്‍തിരിവ് കണ്ടേ തീരു.സാമൂഹ്യവും രാഷ്‌ട്രീയവുമായ സംവാദങ്ങളെ പാര്‍ശ്വവല്‍ക്കരിച്ച് മതസാമുദായിക സ്വത്വബോധത്തെക്കുറിച്ചുളള സംവാദങ്ങള്‍ക്ക് ഇടം കിട്ടുന്നതില്‍ ഖിന്നനായിരുന്നു ചന്ദ്രപ്പന്‍. മനുസ്‌മൃതി മുതല്‍ തന്നെ കാലം നമുക്ക് പോരാട്ടത്തിനുളള അങ്കത്തട്ട് ഒരുക്കിത്തന്നിട്ടുണ്ടെന്ന് ചന്ദ്രപ്പന്‍ ഓര്‍മ്മിപ്പിക്കുന്നു. അരിസ്റ്റോട്ടിലിനുശേഷം മാര്‍ക്‌സാണ് സാമൂഹികസാമ്പത്തിക വ്യവസ്ഥകളെ ഇത്ര ആഴത്തില്‍ വിലയിരുത്തിയതെന്നതിനു തെളിവാണ്‌മുതലാളിത്വത്തിന്‍റെ തകര്‍ച്ചക്കിടയില്‍ അമേരിക്കയിലും മറ്റു മുതലാളിത്ത രാജ്യങ്ങളിലും മാര്‍ക്‌സിയന്‍ ചിന്തകളുടെ വ്യാപകമായ പുനര്‍വായന. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനമടക്കമുളള മാര്‍ക്‌സിയന്‍ പ്രത്യയശാസ്‌ത്ര ഗ്രന്ഥങ്ങളും ബൈബിളിനേക്കാള്‍ വിറ്റഴിയുന്ന അത്ഭുതപൂര്‍വ്വകാലമെന്ന് ചൂണ്ടിക്കാട്ടി ആവേശഭരിതനായിട്ടുണ്ട് സി.കെ.ച്രന്ദപ്പന്.


2012 മാര്‍ച്ച് 22 ന് അദ്ദേഹം അന്തരിച്ചു. തിരുവനന്തപുരത്ത് കിംമ്‌സ് ആശുപ്രതിയിലായിരുന്നു അന്ത്യം. പിറവം ഉപതെരഞ്ഞെടുപ്പ് വേളയില്‍ വച്ച്‌അസുഖം കലശലാകുകയും കൊച്ചി ലേയ്‌ക്‌ഷോര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരുവനന്തപുരത്തേയ്‌ക്ക് മാറ്റുകയുമാണുണ്ടായത്. ക്യാന്‍സര്‍ രോഗബാധിതനായിരുന്ന അദ്ദേഹംഅവസാനനിമിഷം വരെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. രാഷ്‌ട്രീയ പ്രവര്‍ത്തനം അദ്ദേഹത്തിന് തീവ്രമായ ആവേശമായിരുന്നു.

ഓര്‍മ്മയില്‍ ജേഷ്‌ഠനായും, ഗുരുനാഥനായും, അഭ്യുദയ കാംക്ഷിയായും നിലകൊളളുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായ എന്‍റെ ചന്ദ്രപ്പന്‍ ചേട്ടന്‍, എന്നും ചിരിക്കുന്ന മുഖമുളള, എല്ലാവരുടെയും മുന്നില്‍ എന്നെ പ്രകീര്‍ത്തിച്ച് പറയുന്ന, എന്നില്‍ പ്രകാശം ചൊരിഞ്ഞ പൂര്‍ണ്ണ ചന്ദ്രനായിഎന്‍റെ മനസ്സിന്‍റെ ശ്രീകോവിലിലെ പ്രതിഷ്‌ഠയായ ചേട്ടന്‍ എനിക്ക് മാത്രമുളള എന്‍റെ സ്വത്താണ്. എന്നെ കലാകാരനായി രൂപപ്പെടുത്തി എടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മഹത് വ്യക്തികളില്‍ ഒന്നാമന്‍ ചന്ദ്രപ്പന്‍ ചേട്ടന്‍തന്നെയാണ്. എന്‍റെ ബാല്യം മുതല്‍ക്കേ ഞാന്‍ ചേട്ടന്‍റെ വീട്ടിലെ ആസ്ഥാന ഗായകനായിരുന്നു. എന്‍റെ പാട്ട് കേള്‍പ്പിക്കുവാനായി സഹോദരങ്ങളായ രാജപ്പന്‍ ചേട്ടനേയും കൃഷ്‌ണപ്പന്‍ ചേട്ടനേയും വേലപ്പന്‍ ചേട്ടനേയും ലക്ഷ്‌മികുട്ടി ചേച്ചിയേയും ചേട്ടത്തിമാരായ പത്മാവതി ചേച്ചിയേയും, മണി ചേച്ചിയേയും, രാജപ്പന്‍ ചേട്ടന്‍റെ മൂത്തമകനായ ദിലീപിനേയും കൂടെവന്നിരിക്കുന്ന അതിഥികളെയും ഒത്തുകൂട്ടി വീടിന്‍റെ നടുക്കളത്തില്‍ വലിയൊരു സദസ് ഉണ്ടാക്കി എന്‍റെ പാട്ടും നൃത്തവും അവതരിപ്പിച്ച് ഒരുക്കിയ കലാ സന്ധ്യകളിലൂടെ എനിക്ക്‌കിട്ടിയ പ്രചോദനം വിലമതിക്കാനാവാത്തതാണ്. അതെല്ലാം ചേട്ടന്‍ എനിക്ക് മാത്രമായി മാറ്റി വച്ച സന്തോഷങ്ങളും പ്രോത്സാഹനങ്ങളുമായി ഇന്നും നിലകൊളളുന്നു. ട്രാന്‍സിസ്റ്ററും, ടേപ്പ് റിക്കാര്‍ഡറും, ഒന്നുമില്ലാത്ത ആകാലഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്ന് വരുമ്പോഴെല്ലാം എന്നെ മുന്‍കൂട്ടിഅറിയിച്ച്, തിരിച്ച് പോകും വരെ എന്നെ കൂടെ നിര്‍ത്തി. പ്രോത്സാഹനം ചൊരിഞ്ഞ്, എന്നെ ഉയര്‍ത്തിയ വലിയ മനുഷ്യനാണ് ചന്ദ്രപ്പന്‍ ചേട്ടന്‍. അനശ്വരനായ ശ്രീ. വയാലാര്‍ രാമവര്‍മ്മയുടെ വീട്ടില്‍ എന്നെ ആദ്യമായികൊണ്ടു പോകുകയും അദ്ദേഹത്തെ പരിചയപ്പെടുത്തുകയും, “പെരിയാറേ.......” എന്നഗാനം എന്നെക്കൊണ്ട് പാടിക്കുകയും, ശ്രീ.വയലാറിന്‍റെ അമ്മയുടെ അനുഗ്രഹം എനിക്ക് നല്‍കുന്നതിന് ഇടയാക്കിയതും ചേട്ടന്‍ തന്നെയാണ്.
സ്‌ക്കൂള്‍ അവധിക്കാലത്ത് ഏക സഹോദരിയായ ലക്ഷ്‌മിക്കുട്ടി ചേച്ചിയുടെ വടക്കുംപറവൂരിലെ വീട്ടില്‍ കൊണ്ട് പോകുകയും ചേച്ചിയുടെ ഭര്‍ത്താവായ അന്തരിച്ച ശ്രീ.ലക്ഷ്‌മണന്‍ ചേട്ടന്‍റെ കീഴിലുളള വാവക്കാട് വായനശാലയുടെ വാര്‍ഷികം എല്ലാ വര്‍ഷവും സംഘടിപ്പിക്കുകയും ശ്രീ.ലക്ഷമണന്‍ ചേട്ടന്‍റെ മക്കളായ മനോജിന്‍റെയും, സിന്ധുവിന്‍റെയും, സന്ധ്യയുടെയും കൃഷ്‌ണപ്പന്‍ ചേട്ടന്‍റെ മക്കളായ ടെസ്സിയേയും കുട്ടനേയും ചേര്‍ത്ത് കൊണ്ടുളള കലാപരിപാടികളുടെ ചുമതല എന്നെത്തന്നെ ഏല്‌പ്പിക്കുകയും എന്‍റെ നൃത്തത്തിനും പാട്ടിനും മുന്‍ഗണന നല്‍കിയും പറവൂരില്‍ എന്നെ അറിയപ്പെട്ടവനാക്കിമാറ്റിയതും, തിരിച്ച് വീട്ടില്‍ വരുമ്പോള്‍ പുത്തന്‍ ഉടുപ്പുകള്‍ വാങ്ങിതന്ന് എന്നെ സന്തോഷിപ്പിച്ച ചേട്ടന്‍ എനിക്ക് എന്നും വലിയവന്‍ തന്നെ.ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലാത്ത വ്യക്തിത്വത്തിന്‌ഉടമയായിരുന്നു ചേട്ടന്‍.ഭാര്യയായ ബുലു ആന്‍റി കേരളത്തില്‍ വന്നിരുന്ന എല്ലാ നാളുകളിലും എന്‍റെ പരിപാടികള്‍ ആന്‍റിക്ക് മുന്നില്‍അവതരിപ്പിക്കുകയും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്ന ആന്‍റിയുടെ ഇംഗ്ലീഷിലെ അഭിനന്ദനങ്ങള്‍ മലയാളത്തില്‍ എനിക്ക് പറഞ്ഞ് തന്ന്, എന്‍റെ സന്തോഷം കണ്ട് നിര്‍വൃതി കൊളളുന്ന ചേട്ടന്‍റെ മുഖം ഇന്നുമെന്‍റെ മനസ്സില്‍ തെളിഞ്ഞ് നില്‍ക്കുന്നു. മക്കളില്ലാത്ത ചേട്ടന് സഹോദര മക്കളുടെ വേര്‍പാട് താങ്ങാനാവാത്ത ദുഃഖമായിരുന്നു. ചന്ദ്രപ്പന്‍ ചേട്ടന്‍റെ ചിന്തകള്‍ക്കും വിലയിരുത്തലുകള്‍ക്കും ധാര്‍മികമായ പിന്തുണ പ്രഖ്യാപിച്ചിരുന്ന വിജ്‌ഞാനിയും വിവേകമതിയുമായ ലക്ഷ്‌മിക്കുട്ടി ചേച്ചിയുടെ ദുഃഖങ്ങളില്‍ ആശ്വാസദായകനായി എത്തി, കൊച്ചുപെങ്ങളെ സാന്ത്വനിപ്പിക്കുന്ന ചേട്ടന്‍റെ സഹോദര സ്‌നേഹം കണ്ടു പഠിക്കേണ്ടതു തന്നെയാണ്. കൂന്തിരിശ്ശേരി കുടുംബത്തില്‍ സംഭവിച്ച എല്ലാ ദുരന്തങ്ങളുടെയും മുന്നില്‍ മൂകമായി നിന്ന് ഏവരേയും സാന്ത്വനിപ്പിച്ച്‌കൊടുംകാറ്റ് ഉറങ്ങുന്നമൗനത്തിന്‍റെ ഉടമയായി മാറുന്ന ചേട്ടന്‍റെ മനോവ്യഥ ഞാന്‍ നേരില്‍ അറിഞ്ഞിട്ടുളളവനാണ്.
ഇലക്ഷന്‍ കാലത്ത് ചേര്‍ത്തലയിലെ ഓരോ ക്രിസ്‌ത്യന്‍ വീടുകളിലും വോട്ട്‌ചോദിച്ച് പോയതും, പളളി വിലക്കിയപ്പോള്‍ എനിക്ക് ആത്മ ധൈര്യംപകര്‍ന്നതും, സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ മുന്നില്‍ ആദര്‍ശങ്ങളെ അടിയറവുവയ്‌ക്കരുത് എന്ന് എന്നെ പഠിപ്പിച്ചതും. എന്‍റെ അപ്പച്ചന്‍റെ മരണവാര്‍ത്തയറിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് എന്നെ വിളിച്ച്‌ആശ്വസിപ്പിച്ചതും, അങ്ങനെ ഓര്‍മ്മകളില്‍ എത്രയെത്ര സ്‌നേഹോഷ്‌മളങ്ങളായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചന്ദ്രപ്പന്‍ ചേട്ടന്‍, എന്നിലുംഎന്‍റെ കുടുംബത്തിലും മരണമില്ലാത്ത ചന്ദ്രോദയം പോലെ തിളങ്ങി നില്‍ക്കുന്നു.ചേട്ടനില്‍ നിന്ന് കിട്ടിയ ആത്മ ധൈര്യത്താല്‍ വിദേശ രാജ്യങ്ങളില്‍ നിറഞ്ഞസദസ്സുകളുടെ മുന്നില്‍ പാട്ടു പാടുമ്പോള്‍ എനിക്ക് കിട്ടിയ കൈയടിയും, അഗീകാരവും എന്നിലെ നിര്‍വൃതിയും അനുഭൂതിയും എന്‍റെ ചേട്ടനായി ഞാന്‍സമര്‍പ്പിക്കുന്നു. ചേട്ടന്‍റെ രോഗാവസ്ഥയിലും മരണ ശയ്യയിലും ആത്മദുഃഖം അണപൊട്ടിടാതെ കാര്യങ്ങളെല്ലാം നടത്തിതീര്‍ത്ത ലക്ഷ്‌മിക്കുട്ടി ചേച്ചിയെ ദൂരെ നിന്ന്‌കണ്ട് കണ്ണീര്‍ പൊഴിയ്‌ക്കാനെ എനിക്ക് കഴിഞ്ഞിട്ടുളളു അധികാര മോഹമില്ലാതെ ആദര്‍ശ ധീരതയില്‍ ഉറച്ച് നിന്നു, പകരംകാണിക്കാനില്ലാത്ത വ്യക്തിത്വത്തിന്‍റെ ഉടമയായി, താന്‍ വിശ്വസിക്കുന്ന വിശ്വസംഹിതയില്‍ ഉറച്ച് നിന്നപ്രിയ സഖാവേ അങ്ങും ഞാനും തമ്മിലുളളആത്മബന്ധം ലോകത്ത് മറ്റാര്‍ക്കും കിട്ടാത്ത നിധിപോലെ ഹൃദയത്തില്‍ ഞാന്‍സൂക്ഷിക്കുന്നു.എളിയ അനുജനായ ഈ കലാകാരന്‍റെ ഒരായിരം സ്‌മരണാഞ്‌ജലി........സ്‌മരണാഞ്‌ജലി ...............
ഞങ്ങളൊക്കെ സി.കെ.എന്നുവിളിക്കുന്ന സഖാവ് സി.കെ.ച്രന്ദപ്പന്‍റെ നിര്യാണം കേരള ജനതയെ ആകെ ദു:ഖത്തിലാക്കിയിരിക്കുകയാണ്. സാധാരണ ഗതിയില്‍ കുറിപ്പുകളില്‍ ഇങ്ങനെ ഒരു അനുസ്‌മരണത്തിന്‍റെ ആവശ്യമില്ല. പക്ഷേഅതു ചെയ്യാതിരിക്കാന്‍ എനിക്കു കഴിയുന്നുമില്ല. 1970കള്‍ മുതല്‍ ചന്ദ്രപ്പനെ എനിക്കറിയാം. അന്നു ഞാന്‍എറണാകുളത്തായിരുന്നു. എ.ഐ.വൈ.എഫ് ന്‍റെ കൊച്ചിയില്‍ നടന്ന ദേശീയസമ്മേളനത്തോടെയാണ് പരിചയപ്പെടുന്നത്. ഒരു കോമ്രെഡ്‌ഷിപ്പില്‍ നിന്നും അതൊരുവലിയ അടുപ്പത്തിലേയ്‌ക്ക്‌മാറിയത്. സ.ചന്ദ്രപ്പന്‍ തൃശൂരില്‍ പാര്‍ലമെന്‍റിലേയ്‌ക്ക് മത്സരിക്കുമ്പോഴാണ്. അന്നു ഞാന്‍ തൃശൂര്‍ അസംമ്പ്ലി മണ്‌ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. അതിനുശേഷമാണ് ഞാന്‍ സി.കെ.എന്നു വിളിക്കാന്‍ തുടങ്ങിയത്. ദേശീയ സെക്രട്ടറിയും പാര്‍ട്ടിയുടെ വലിയനേതാവുമായ സി.കെ. ഞങ്ങളോട് വലിയസ്‌നേഹത്തോടെ ധാരാളം തമാശപറഞ്ഞ് രസിക്കുന്ന ഒരാളായി മാറി. മറ്റ് വലിയനേതാക്കളില്‍ നിന്നും ഉണ്ടാകാത്തൊരനുഭവമായിരുന്നു അത്.
ഭാര്യ ബുലുവുമൊത്ത് വീട്ടില്‍ വരികയും ഭക്ഷണം കഴിക്കുകയും ഞാനും കുടുംബസമേതം തിരുവനന്തപുരത്ത് താമസിക്കുന്നിടത്ത് പോകുകയുമൊക്കെ ചെയ്യുമായിരുന്നു. രാഷ്‌ട്രീയകാര്യം സംസാരിക്കുന്നത്‌എനിക്ക് എന്തെങ്കിലും സംശയം ഉണ്ടാകുന്നത് ചോദിക്കുമ്പോള്‍ മാത്രമാണ്.രാഷ്‌ട്രീയ കാര്യത്തില്‍ സി.കെ.ഒരു എന്‍സൈക്ലോപീഡിയയായിരുന്നു. സി.കെ.ഒരിക്കലും വലിയകാര്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല. എന്നാല്‍ അങ്ങോട്ട് ചോദിച്ചാല്‍ എല്ലാം പറഞ്ഞുതരും. തമാശപറയുന്നകാര്യത്തില്‍സി.കെയ്‌ക്ക് മറ്റ്‌പാര്‍ട്ടിക്കാര്‍ ഉള്ളതൊന്നും ഒരു പ്രശ്‌നമല്ല. തൃശൂരിലെ സി.പി.എം.ന്‍റെ എം.എം.വര്‍ഗ്ഗീസും മുരളിമാസ്റ്ററുംഎ.ഐ.എസ്.എഫിന്‍റെ പ്രദീപും ഞാനുമൊക്കെ ഒരുമിച്ച് ധാരാളം കളിതമാശപറയും. അവര്‍തന്നെ എന്നോട് പറയുമായിരുന്നു. നമ്മുടെ രണ്ടുകൂട്ടരുടെയും ഒരുനേതാവില്‍ നിന്നും ഇതുപോലൊന്ന് പ്രതീക്ഷിക്കണ്ട എന്ന്. അതൊരുസത്യമായിരുന്നു. അതാണ് സ.സി.കെ.ഞങ്ങള്‍ കുടുംബത്തിലെ എല്ലാവരും കൂടി ഒരിക്കല്‍ ദല്‍ഹിയില്‍ പോയി. അന്ന് സി.കെ. അവിടെ യുണ്ടായിരുന്നു. വെറുതേ ഒന്നു ഫോണ്‍ചെയ്‌തു, എല്ലാവരും കൂടിസി.കെ.താമസിക്കുന്നിടത്ത് ചെല്ലണമെന്ന് നിര്‍ബന്ധിച്ചു. അങ്ങനെ പോയി. ഭാര്യ ബുലുറോയിയും ഉണ്ടായിരുന്നു. കുടുംബത്തിലുളളവരോടെല്ലാം സ്‌നേഹത്തോടെ സംസാരിക്കുകയും പോരുമ്പോള്‍ എന്‍റെ സഹോദരിക്ക് ഒരുപാക്കറ്റ് ഡാര്‍ജലിംഗ് തേയില കൊടുക്കുകയും ചെയ്‌തു. അവള്‍ എന്നോടൊരുചോദ്യം ചോദിച്ചു. വലിയ രാഷ്‌ട്രീയ നേതാക്കളില്‍ ഇങ്ങനെയുളളവരും ഉണ്ട്‌അല്ലേ? സി.കെ.യുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും അഭിപ്രായം ഇങ്ങനെയാണ് .ഇതു പോലെ ധാരാളം അനുഭവങ്ങള്‍ പറയാനുണ്ട്.സി.കെ.ദേഷ്യപെടാറില്ല, ശകാരിക്കാറില്ല. സ്‌നേഹത്തിന്‍റെ വറ്റാത്ത ഉറവിടമായിരുന്നു. ആ സ്‌നേഹമാണു നമുക്ക് നഷ്‌ടപ്പെട്ടത്. അത് സഹിക്കാന്‍ കഴിയുന്നില്ല. ഇത്രയും കുറിച്ചത് ഒരു സമാധാനത്തിനാണ്.
പിന്നിട്ട അരനൂറ്റാണ്ടിലേറെ കേരളത്തിന്‍റെ സാമൂഹിക രാഷ്‌ട്രീയ പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ നിറവാര്‍ന്ന സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായിരുന്ന സ: സി.കെ.ച്രന്ദപ്പന്‍റെ ആകസ്‌മിക വിയോഗം മനുഷ്യ മനസ്സുകളില്‍ മായ്‌ക്കാനാവാത്ത വിരഹവേദനയാണ് വരുത്തി തീര്‍ത്തത്. ഈഅനുസ്‌മരണകുറിപ്പ് എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ അതിയായ വ്യഥ നിറഞ്ഞുനില്‍ക്കുന്നു. 1946ല്‍ ഞാന്‍ പത്തനാപുരം സെന്‍റ് സ്റ്റീഫന്‍ ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ കേട്ടറിവോടെയാണ് ചന്ദ്രപ്പന്‍റെ കുടുംബത്തെ ആദ്യമായി അറിയുവാന്‍ ഇടയായത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ തീജ്വാല കത്തിജ്വലിക്കുന്ന കാലയളവ്. പട്ടം താണുപിളള, സി.കേശവന്‍, റ്റി.എം.വര്‍ഗ്ഗീസ്, കുമ്പളത്ത് ശങ്കുപിളള എന്നീ ധീര നായകന്മാര്‍ കേരളസമൂഹത്തിന്‍റെ സ്വാതന്ത്ര്യ സമര ധാരയിലേയ്‌ക്ക് തിരുവിതാംകൂറിലെ ജനസമൂഹത്തെ നയിച്ച് നീങ്ങുന്ന കാലയളവ്. സംസ്ഥാനം രാജവാഴ്‌ചയുടെ പരമാധികാരത്തില്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ കാര്യനിര്‍വഹണ നിയന്ത്രണത്തില്‍ഒതുങ്ങി നീങ്ങുന്ന കാലയളവില്‍ അമ്പലപ്പുഴ, ചേര്‍ത്തല തീരമേഖലകളിലെ വിവിധ തുറകളില്‍ പണിയെടുത്തു ജീവിക്കുന്ന കയര്‍, മത്സ്യബന്ധനതൊഴിലാളികളെ സംഘടിപ്പിച്ച് പൊതുധാരയിലേയ്‌ക്ക് നയിക്കാനൊരുമ്പെട്ട സമരസന്ദേശംതിരുവിതാംകൂര്‍ സംസ്ഥാനത്തെ പ്രകമ്പനം കൊളളിച്ചു. രാജവാഴ്‌ചയും ദിവാന്‍ ഭരണവും അവസാനിപ്പിക്കണം, ദേശീയ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍തിരുവിതാംകൂര്‍ സംസ്ഥാനത്തേയും കണ്ണിചേര്‍ക്കണമെന്ന മുദ്രാവാക്യമായിരുന്നു സമര സന്ദേശത്തിന്‍റെ മുഖ്യ മുദ്രാവാക്യം. അനുനയത്തോടെ ദിവാന്‍ സി.പി.രാമസ്വാമിഅയ്യര്‍ സമരനായകരായ ടി.വി.തോമസിനേയും, കെ.വി.പത്രോസിനേയും സ്വന്തം ഭവനത്തില്‍ ക്ഷണിച്ചുവരുത്തി സമരസന്നദ്ധരായിരിക്കുന്ന തൊഴിലാളി വിഭാഗങ്ങള്‍ക്ക് വര്‍ധിത വേതനവും തൊഴില്‍ സുരക്ഷാ നടപടികളും ഉറപ്പുവരുത്തുമെന്നും ബോണസ് ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ഒരു സുവ്യക്ത ഉപാധിയ്‌ക്ക് വിധേയമായി ഉറപ്പുനല്‍കി. എന്നാല്‍ ഈ വിധ പ്രലോഭനങ്ങള്‍ സമര മേഖലയില്‍ കടന്നെത്തിയവരെ പിന്‍തിരിപ്പിച്ചില്ല. ദേശീയ സ്വാത്രന്ത്യം പ്രാപിക്കുന്നതിന് ബദലായിമറ്റൊന്നും പ്രതിവിധിയായി കാണാന്‍ തങ്ങള്‍ ഒരുമ്പെടില്ലെന്ന ദൃഢനിലപാടുംതൊഴിലാളികള്‍ സ്വീകരിച്ചു.
വയലാര്‍ പുന്നപ്ര സമരത്തിന് പശ്ചാലത്തമൊരുക്കിയത് ഈ സാഹചര്യമാണ് . സായുധസമരം പൊട്ടി പുറപ്പെട്ടു. പോലീസ് അതിക്രമങ്ങളില്‍ നിരവധിപേര്‍ രക്തസാക്ഷികളായി.അചഞ്ചലമായ നിശ്ചയദാര്‍ഢ്യമാണ് സമരസഖാക്കള്‍ പ്രകടിപ്പിച്ചത്. ത്യാഗപൂര്‍ണമായ പ്രസ്‌തുത സമരം ദേശീയസ്വാത്രന്ത്യ്ര പ്രാപ്‌തിക്കും മൗലിക വഴിത്തിരുവിനും സാഹചര്യമൊരുക്കി. ആസമരഭൂമിയില്‍ നിര്‍ഭയം നേതൃത്വം നല്‍കിയ സമരനായകരില്‍ പ്രമുഖമാണ് വയലാര്‍ സ്റ്റാലിന്‍ സി.കെ.കുമാരപ്പണിക്കര്‍. അദ്ദേഹത്തിന്‍റെ ആണ്‍മക്കളില്‍ മൂന്നാമനാണ് സഖാവ് സി.കെ.ചന്ദ്രപ്പന്‍.വിപ്ലവത്തിന്‍റെ തീഷ്‌ണ ഊഷ്‌മാവില്‍ രൂപം കൊണ്ട ദാര്‍ശനിക ബോധവുംസാമൂഹ്യബോധവുമാണ് അദ്ദേഹത്തിന്‍റെ ആരംഭകാല പ്രവര്‍ത്തനത്തിന് പ്രചോദനമേകിയത്. പ്രാഥമിക വിദ്യാഭ്യാസജീവിതം കഴിഞ്ഞ് അദ്ദേഹത്തിന്‌തിരുകൊച്ചി മേഖലയില്‍ കോളേജ് വിദ്യാഭ്യാസത്തിനുളള അനുമതി നിഷേധിച്ചു. ചിറ്റൂര്‍ ഗവ.കോളേജില്‍ പ്രവേശനം ലഭിച്ചത്‌കൊണ്ട് ബിരുദധാരിയാകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.തുടര്‍ന്ന് ബിരുദാന്തരബിരുദംപൂര്‍ത്തിയാക്കിയത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ്.വിദ്യാഭ്യാസമേഖലയിലെ അപര്യാപ്‌തതകള്‍ കണ്ടറിഞ്ഞ് പ്രതിവിധിയ്‌ക്ക് ഒരുമ്പെടാന്‍ ഫലപ്രദമായ വിദ്യാര്‍ത്ഥി സംഘടന പ്രസ്ഥാനത്തിന്‍റെ അനിവാര്യത ബോധ്യപ്പെടുകയും സര്‍ഗ്ഗാത്മകമായ സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കാനും അങ്ങനെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ അതുല്യ നേതാവാകാനും അദ്ദേഹത്തിനു കഴിഞ്ഞു. പഠനാനന്തരം സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനായി വന്ന ചന്ദ്രപ്പനെ രഷ്‌ട്രീയകേരളം അതിരറ്റ മാന്യതയോടാണ് കണ്ടറിഞ്ഞത്. നന്നേ ചെറുപ്പത്തില്‍ തന്നെ ഇന്ത്യയുടെ ലോക സഭയിലേയ്‌ക്ക് തലശ്ശേരിയില്‍ നിന്ന് അദ്ദേഹംതിരഞ്ഞെടുക്കപ്പെട്ടു. ആരംഭം മുതല്‍ തന്നെ അദ്ദേഹത്തിന്‍റെ പാര്‍ലമെന്‍ററി പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. പ്രഗല്‍ഭമതികളായ പാര്‍ലമെന്‍റംഗങ്ങളുടെ നടുവില്‍ വിശേഷാല്‍ പരിഗണന ആര്‍ജ്ജിക്കാന്‍ പറ്റുന്ന വിധത്തിലുളള മുന്‍കൈ ഇടപെടലുകള്‍ യുവാവായ അദ്ദേഹത്തിന്‍റെ പ്രകടനങ്ങളില്‍ ബോധ്യപ്പെട്ടു.
ഏതൊരു സങ്കീര്‍ണ്ണ ജനകീയപ്രശ്‌നവും പാര്‍ലമെന്‍ററി നടപടികളില്‍ എത്തിപ്പെട്ടാല്‍ ശ്രദ്ധേയമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. സബ് മിഷനുകളിലും മൗലിക സ്വഭാവമുളള ബില്ലുകളുടെ ചര്‍ച്ചാ വേളകളിലും അദ്ദേഹം അര്‍ത്ഥപൂര്‍ണമായി ഇടപെടുകയും ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജാഗ്രത കാട്ടുകയും ചെയ്‌തു. അഗാധമായ പഠനവും സമഗ്രമായ വിശകലനും രാഷ്‌ട്രീയ പ്രതിയോഗികളോടുപോലും പ്രകടമാക്കുന്ന സമഭാവനയും ചന്ദ്രപ്പന്‍റെ തനതായസ്വഭാവ വൈശിഷ്‌ട്യങ്ങളായിരുന്നു. വൈകിമാത്രമാണ് കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം ഏറ്റെടുക്കുവാന്‍ അദ്ദേഹം ഒരുമ്പെട്ടത്. ഒന്നരവര്‍ഷകാലം മാത്രമായിരുന്നു. കേരളത്തില്‍ പൂര്‍ണ്ണമായി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം നിറഞ്ഞുനിന്നത്.കേരളത്തിലെ പാര്‍ട്ടി വിവിധങ്ങളായ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളെ നേരിട്ടപ്പോള്‍ സമര്‍ത്ഥമായി പ്രതിവിധി നടപടികള്‍ കണ്ടെത്താന്‍അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്‍റെ നിറവാര്‍ന്ന സാന്നിധ്യം കേരള ജനത ബഹുമാനാദരങ്ങളോടെ അംഗീകരിച്ചു. ആകസ്‌മികമായി മാരകരോഗത്തിന്‍റെ പിടിയില്‍ അമര്‍ന്ന ചന്ദ്രപ്പന്‍ പൊതുപ്രവര്‍ത്തന രംഗത്തുനിന്നും പിന്‍തിരിയാന്‍ ഒട്ടും ഒരുമ്പെട്ടില്ല. അപ്രതീക്ഷമായി അദ്ദേഹത്തെ രോഗം കീഴ്‌പെടുത്തി.കേരള ജനത ഒരിക്കലും അദ്ദേഹത്തെ വിസ്‌മരിക്കുകയില്ല. രാജ്യം ഗുരുതര പ്രതിസന്ധിയിലും ജനസമൂഹം പൊതുവില്‍ വിപരീത അനുഭവത്തിലും നട്ടംതിരിയുമ്പോള്‍ ചന്ദ്രപ്പനെപ്പോലുളള ദാര്‍ശനിക പ്രതിഭകളുടെ അസാന്നിധ്യം അനിശ്ചിതത്വത്തിന്‍റെ ഇരുള്‍ പരത്തുന്നു.വര്‍ത്തമാനകാലഘട്ടത്തില്‍ കേരളത്തില്‍ മൂല്യാധിഷ്‌ടിത പൊതുപ്രവര്‍ത്തനത്തിന്‍റെ ദീപഗോപുരമായിതെളിഞ്ഞു നിന്ന മഹാനായ ചന്ദ്രപ്പന്‍റെ പാവനസ്‌മരണയ്‌ക്കുമുമ്പില്‍ ഒരുപിടി രക്തപുഷ്‌പങ്ങള്‍.